പത്തനംതിട്ട: സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് റസിഡന്‍ഷ്യല്‍ ബാങ്ക് പരീക്ഷാ പരിശീലനം നല്‍കും. പരിശീലന ചെലവ് സര്‍ക്കാര്‍ വഹിക്കം. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ഫോറം ഈ മാസം 24 ന് മുമ്പായി ജില്ലാ ഫിഷറീസ് ഓഫീസില്‍ സമര്‍പ്പിക്കണം.
ബിരുദ തലത്തില്‍ 60% മാര്‍ക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കൂ. തെരഞ്ഞടുക്കപ്പെട്ട സ്ഥാപനങ്ങള്‍ വഴിയാണ് പരിശീലനം നല്‍കുക. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഈ സ്ഥാപനത്തില്‍ താമസിച്ചു പഠിക്കുവാന്‍ സന്നദ്ധരായിരിക്കണം. ഫോണ്‍: 0468 2967720

