സ്‌പോര്‍ട്‌സാണ്‌ തന്റെ രാഷ്ട്രീയമെന്ന്‌ പിടി ഉഷ

കോഴിക്കോട്‌ : പിടി ഉഷ ആര്‍എസ്‌എസ്‌ അദ്ധ്യക്ഷന്‍ മോഹന്‍ ഭാഗവതിനൊപ്പമുളള ചിത്രം പങ്കവച്ചതിനെ തുടര്‍ന്നുണ്ടായ പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന്‌ കായികതാരം പിടിഉഷ. ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും സ്‌പോര്‍ട്‌സ്‌ മാത്രമാണ്‌ തന്റെ രാഷ്ട്രീയമെന്നും പിടിഉഷ പറഞ്ഞു. മോഹന്‍ ഭാവതിനൊപ്പമുളള ചിത്രം പങ്കുവച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തോട്‌ പ്രതികരിക്കുകയായിരുന്നു ഉഷ.

നാഗ്‌പൂരില്‍ നടന്ന ഇന്ത്യാസ്‌ ഇന്റര്‍നാഷണല്‍ മൂവ്‌മെന്റ് ടു യുണൈറ്റഡ്‌ നേഷന്‍സ്‌ എന്ന പരിപാടിക്കിടെയാണ്‌ ആ ചിത്രം എടുത്തത്‌. ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരവും പാരമ്പര്യവും ലോകത്തിന്‌ കാട്ടിക്കൊടുക്കാന്‍ ഉദ്ദേശിച്ചുളളതായിരുന്നു പരിപാടി. കോണ്‍ഗ്രസ്‌ നേതാവ്‌ ശശി തരൂര്‍, മുന്‍ കേന്ദ്രമന്ത്രി സുരേഷ്‌ പ്രഭു, മോഹന്‍ ഭാഗവത്‌ തുടങ്ങി നിരവധി പേര്‍ ഇതില്‍ പങ്കെടുത്തിരുന്നു. മോഹന്‍ ഭാഗവതിന്റെ കൂടെ മാത്രമല്ല മറ്റുളളവര്‍ക്കൊപ്പവും ചിത്രം എടുത്തിരുന്നു. ഒരുവിധത്തിലുളള രാഷ്ട്രീയ ചര്‍ച്ചയും ഈ കൂടിക്കാഴ്‌ചയില്‍ ഉണ്ടായിട്ടില്ലെന്ന്‌ പിടി ഉഷ പറഞ്ഞു. തന്നെ വിവാദത്തിലേക്ക്‌ വലിച്ചിഴക്കരുതെന്നും ഇത്‌ തന്നെ അപമാനിക്കലാണെന്നും അങ്ങനെ ചെയ്യുന്നത്‌ ഒട്ടും ശരിയല്ലെന്നും ഉഷ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →