വാഷിംഗ്ടൺ: യുദ്ധം ആഗ്രഹിക്കുന്നില്ല, സമാധാനമാണ് ലക്ഷ്യം, ആരുമായും ശത്രുത ആഗ്രഹിക്കുന്നില്ല്ന്ന താലിബാന്‍റെ പ്രഖ്യാപനം വിശ്വാസത്തിലെടുത്തു താലിബാനുമായി ചർച്ച നടത്തുമെന്ന് യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ യൂണിയൻ വിദേശകാര്യ തലവൻ ജോസഫ് ബോറലിന്റേതാണ് പരാമർശം. അഫ്ഗാനിൽ നിന്നുള്ള ഒഴിപ്പിക്കലിന് എല്ലാവിധ സൗകര്യവും ഉറപ്പാക്കുമെന്ന് താലിബാൻ ഉറപ്പ് നൽകിയതായി വൈറ്റ് ഹൗസ് വ്യക്തമാക്കി. ദേശീയ സുരക്ഷാ ഉഫദേഷ്ടാവ് ജാക്ക് സുള്ളിവനാണ് 17/08/2021 ചൊവ്വാഴ്ച ഇക്കാര്യം അറിയിച്ചത്.
Read Also: യുദ്ധം ആഗ്രഹിക്കുന്നില്ല, സമാധാനമാണ് ലക്ഷ്യം, ആരുമായും ശത്രുത ആഗ്രഹിക്കുന്നില്ല : താലിബാൻ
അഫ്ഗാനെ ഏതെങ്കിലും രാജ്യത്തിനെതിരായ താവളം ആക്കി മാറ്റില്ലെന്നായിരുന്നു താലിബാന്‍റെ പ്രഖ്യാപനം. ദോഹയിലായിരുന്ന താലിബാൻ നേതാക്കൾ കാബൂളിൽ മടങ്ങിയെത്തിയ ശേഷം നടത്തിയ വാർത്താസമ്മേളനം, താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് ലോകത്തിന്റെ സംശയങ്ങൾക്ക് ഓരോന്നായി മറുപടി നൽകി.