തിരുവനന്തപുരം: കാബൂളിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചത് പ്രകാരം നോർക്ക വകുപ്പ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നൽകി. കാബൂളിൽ കുടുങ്ങിയ 36 പേരാണ് നോർക്കയുമായി ബന്ധപ്പെട്ടത്. ഇക്കൂട്ടത്തിലുള്ള മലയാളികളെ കഴിഞ്ഞ ദിവസം നോർക്ക സി.ഇ.ഒ. ബന്ധപ്പെട്ടിരുന്നു. കൂടുതൽ മലയാളികൾ കുടുങ്ങിയിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണ്. വിദേശകാര്യ മന്ത്രാലയത്തെ നോർക്ക സ്ഥിതിഗതികൾ അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം: കാബൂളിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ നടപടി: നോർക്ക കത്ത് നൽകി
