കാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് വലിയകണ്ടം പാടത്ത് ഞാറുനടീല്‍

കട്ടപ്പന : പ്രകൃതിക്കൃഷി കൂട്ടായ്‌മയായ ശനിക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ കര്‍ഷക ദിനമായ ചിങ്ങം ഒന്നിന്‌ (ഓഗസ്‌റ്റ്‌ 17) വലിയകണ്ടം പാടത്ത്‌ കര്‍ഷക ദിനാചരണവും ഞാറുനടീലും നടന്നു. കപ്പ കൃഷി വിളവെടുപ്പിനു ശേഷമാണ്‌ നെല്ല്‌ കൃഷിയിറക്കിയത്. ഇത്‌ പതിനൊന്നാം തവണയാണ്‌ ശനിക്കൂട്ടം കൃഷി നടത്തുന്നത്‌. കട്ടപ്പന നഗരസഭയിലെ ഏക നെല്‍കൃഷിയും വലിയകണ്ടം പാടത്തേതാണ്.

ഞാറുനടീലിന്റെ ഔപചാരികമായ ഉദ്‌ഘാടനം ചിങ്ങം 1ന് (2021 ഓഗസ്റ്റ് സ്‌റ്റ് 17 ചൊവ്വാഴ്‌ച) 10.30ന്‌ കട്ടപ്പന ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയില്‍ നിര്‍വഹിച്ചു. . ജെപിഎം കോളേജ്‌ മാനേജര്‍ ഫാദര്‍ അബ്രഹാം പാനിക്കുളങ്ങര, സിഎസ്‌ഐ പളളി വികാരി ഫാദര്‍ ബിനോയി ജേക്കബ്ബ്‌ പേരേപ്പറമ്പില്‍, നഗരസഭ കൗണ്‍സിലര്‍ രജിത രമേശ്‌ , ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലാലിച്ചന്‍ , ജെപിഎം കോളേജിലെ ഇരുപതോളം വരുന്ന എന്‍എസ് എസ് വോളണ്ടിയേഴ്, പ്രോഗ്രം ഓഫീസേഴ്സ്എന്നിവര്‍ പങ്കെടുത്തു. ശനിക്കൂട്ടം കോ-ഓഡിനേറ്റര്‍ സിപി റോയി സ്വാഗതവും ബി.വിനോദ്‌ നന്ദിയും പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →