തിരുവനന്തപുരം : കോവിഡ് മൂലമുളള മരണനിരക്ക് കുറക്കാന്‍ സാധിച്ചതിലും വാക്സിന് പാഴാക്കത്തതിലും കേരളത്തെ അഭന്ദിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ. കോവിഡ് പടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഓണാഘോഷം കരുതലോടെ വേണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു. വാക്സിന് ഉദ്പ്പാദനം കൂട്ടാന്‍ കഴിഞ്ഞിട്ടുണ്ടെന്നും കൂടുതല്‍ വാക്സിനെത്തിക്കുമെന്നും മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മന്‍സുഖ് വ്യക്തമാക്കി.
ഈ മാസവും അടുത്തമാസവുമായി 1.1 കോടി ഡോസ് വാക്സിന് വേണമെന്നാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. വാക്സിനേഷനില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണെന്ന് ചര്‍ച്ചയില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് പറഞ്ഞു. രണ്ടാം തരംഗം മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് പതിയെയാണ്കേരളത്തില് വ്യാപിച്ചത് എന്നതിനാലാണ് പ്രതിദിന കേസുകള്‍ ഇപ്പോഴും കുറയാതെ നില്‍ക്കുന്നതെന്നാണ് വിലയിരുത്തല്‍ .
സംസ്ഥാനത്ത കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നേരിട്ട വിലയിരുത്താനാണ് മന്‍സുഖ് മാണ്ഡവ്യ കേരളത്തിലെത്തിയത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ കേന്ദ്ര മന്ത്രി മെഡിക്കല്‍ കോളേജിലും സന്ദര്‍ശനം നടത്തും.

