തൃശ്ശൂർ: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള കൊടുങ്ങല്ലൂർ മൈനോരിറ്റി യൂത്ത് പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും പരി ശീലനകേന്ദ്രത്തിന്റെ പുതിയ ബാച്ച് ഉദ്ഘാടനവും നടത്തി. ഓൺലൈനായി നടന്ന പരിപാടിയുടെ ഉദ്ഘാടനം അഡ്വ വി. ആർ സുനിൽകുമാർ എംഎൽഎ നിർവ്വഹിച്ചു. ന്യൂനപക്ഷ ക്ഷേമ ഡയറക്ടർ ഡോ എ ബി മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു. പരിശീലന കേന്ദ്രം പ്രിൻസിപ്പൽ ഡോ എം. ബി ഹംസ, കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് പ്രസിഡന്റ് ഡോ പി എ മുഹമ്മദ് സഈദ്, സെക്രട്ടറി എസ് എ അബ്ദുൽ ഖയ്യും, ചേരമാൻ മഹല്ല് അഡ്മിനിസ്ട്രേറ്റർ എ. ബി ഫൈസൽ എന്നിവർ പങ്കെടുത്തു.
തൃശ്ശൂർ: മൈനോരിറ്റി യൂത്ത്‌സ് കൊടുങ്ങല്ലൂർ പരിശീലന കേന്ദ്രത്തിൽ പുതിയ ബാച്ച് ആരംഭിച്ചു
