സുഷ്മിത ദേവിന്റെ രാജിയിൽ കോൺ​ഗ്രസ് നേതൃത്വത്തെ വിമർശിച്ച് കപിൽ സിബൽ

ദില്ലി: സുഷ്മിത ദേവിന്റെ രാജിയിൽ കോൺ​ഗ്രസ് നേതൃത്വത്തെ വിമർശിച്ച് മുതിർന്ന നേതാവ് കപിൽ സിബൽ.

യുവനേതാക്കൾ കോൺ​ഗ്രസ് വിടുമ്പോൾ പാർട്ടി ശക്തിപ്പെടുത്തുന്ന പ്രായമായവരെ വിമർശിക്കുന്നു എന്നാണ് കപിൽ സിബൽ പ്രതികരിച്ചത്. കണ്ണടച്ചാണ് പാർട്ടിയുടെ പോക്കെന്നും സിബൽ വിമർശിച്ചു.

കോണ്‍ഗ്രസിനുള്ളില്‍ അഴിച്ചുപണി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കപില്‍ സിബല്‍ അടക്കം 23 നേതാക്കള്‍ കഴിഞ്ഞ വര്‍ഷം കത്ത് എഴുതിയിരുന്നു.

അഖിലേന്ത്യ മഹിളാകോൺ​ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് കോൺ​ഗ്രസിൽ നിന്ന് രാജിവച്ചെന്ന വാർത്ത 16/08/2021 തിങ്കളാഴ്ച രാവിലെയാണ് പുറത്തുവന്നത്. നേതൃത്വവുമായി പിണങ്ങി നിൽക്കുകയായിരുന്നു സുഷ്മിത ദേവ്. പാർട്ടി അധ്യക്ഷ സോണിയാ ​ഗാന്ധിക്ക് സുഷ്മിത രാജിക്കത്ത് നൽകി. 

Read Also: മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് കോണ്‍ഗ്രസ് വിട്ടു, തൃണമൂലിലേക്കെന്ന് സൂചന

നിയമസഭാ തെരഞ്ഞെടുപ്പിൽ അസമിൽ എഐയു ഡി എഫുമായുള്ള കോൺ​ഗ്രസിന്റെ സഹകരണത്തെ സുഷ്മിത നേരത്തെ എതിർത്തിരുന്നു സുഷ്മിത ദേവിനെ അനുനയിപ്പിക്കാൻ പ്രിയങ്ക ​ഗാന്ധി ഇടപെട്ടതും വാർത്തയായിരുന്നു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →