മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടില്‍

വയനാട്: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി 16/08/2021 തിങ്കളാഴ്ച വയനാട്ടില്‍. നിയമസഭ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം രാഹുൽ ഇതാദ്യമായാണ് കേരളത്തിലെത്തുന്നത്. 

ആദ്യദിനം ജില്ലയിലെ വിവിധ പൊതുപരിപാടികളിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. ആദിവാസി കോളനികളിലെ കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ വയനാട്ടിലെത്തുന്ന രാഹുൽ ഗാന്ധി മാനന്തവാടിയിൽ നിർമ്മിച്ച മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യും.

17/08/2021 ചൊവ്വാഴ്ച കളക്റ്ററും ജനപ്രതിനിധികളുമായുള്ള കൊവിഡ് അവലോകന യോഗത്തിന് ശേഷം മലപ്പുറത്തേക്ക് തിരിക്കും. ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ ഉയർന്ന അതൃപ്തി നേതാക്കൾ രാഹുൽ ഗാന്ധിയെ നേരിട്ടറിയിക്കാനും സാധ്യതയുണ്ട്.

വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം രാഹുൽ ഗാന്ധി 18/08/2021 ബുധനാഴ്ച ഡൽഹിയിലേക്ക് തിരിച്ചു പോകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →