കാബൂള്‍: ഇന്ത്യന്‍ സൈന്യം അഫ്ഗാനിലെത്തുന്നതിനെതിരേ മുന്നറിയിപ്പുമായി താലിബാന്‍. അഫ്ഗാന്‍ സൈന്യത്തെ സഹായിക്കാന്‍ ഇന്ത്യ മുതിരരുതെന്നാണ് താലിബാന്‍ വക്താവ് മുഹമ്മദ് സുഹൈല്‍ ഷഹീന്‍ നല്‍കിയ മുന്നറിയിപ്പ്.ഇന്ത്യന്‍ സൈന്യം രാജ്യത്തെത്തുന്നത് അത്ര നല്ലതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിസ്താനിലുള്ള എംബസികളെ തങ്ങള്‍ ലക്ഷ്യമിടുന്നില്ലെന്നും താലിബാന്‍ പ്രതിനിധി അറിയിച്ചു. അതേസമയം, അഫ്ഗാന്‍ ജനതയ്ക്ക് നല്‍കിയ സഹായത്തിന് ഇന്ത്യയെ താലിബാന്‍ അഭിനന്ദിച്ചു. യുദ്ധത്തില്‍ തകര്‍ന്ന അഫ്ഗാനിസ്താനിലെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുടെ സഹായത്തെ സ്വാഗതം ചെയ്യുന്നു.
ഇന്ത്യന്‍ സൈന്യം അഫ്ഗാനിലെത്തുന്നതിനെതിരേ മുന്നറിയിപ്പുമായി താലിബാന്‍
