സംസ്ഥാനത്ത് നടന്നത് 144 കോടി രൂപയുടെ വനംകൊള്ള, മുറിച്ചത് 2419 മരങ്ങള്‍; റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് 144 കോടി രൂപയുടെ വനംകൊള്ള നടന്നതായി അന്വേഷണ റിപ്പോർട്ട്. മരം വെട്ടിക്കടത്തിയ കേസിൽ പ്രാഥമിക അന്വേഷണം നടത്തി വനം വിജിലൻസ് തയ്യാറാക്കിയ റിപ്പോർട്ടിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

വിവാദ ഉത്തരവിന്റെ മറവിൽ സംസ്ഥാനത്ത് 2419 മരമാണ് മുറിച്ചത്. 2248 തേക്കും 121 ഈട്ടിയും വെട്ടി. എറണാകുളം ഇടുക്കി ജില്ലകളിൽ നിന്നാണ് ഏറ്റവും കൂടുതൽ മരങ്ങൾ വെട്ടിയത്. നേര്യമംഗലം റേഞ്ചിൽ 643 മരങ്ങൾ വെട്ടിയെന്ന് പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.

വിവാദ ഉത്തരവിന്റെ മറവിൽ സംസ്ഥാനത്ത് നടന്ന മരംകൊള്ളയെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഫ്ളൈയിംഗ് സ്ക്വാഡ് ഡിഎഫ്ഒമാരെ ചേർത്താണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →