കായംകുളം: കരിപ്പുഴ തോട്ടില്‍ മത്സ്യബന്ധനം നടത്തുന്ന ചെറുവള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന മൂന്ന് പേരും രക്ഷപ്പെട്ടു. കായംകുളം സ്വദേശികളായ ഇബ്രാഹിം കുട്ടി, സലിം, വാഹിദ് എന്നിവരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. ശക്തമായ ഒഴുക്കില്‍പ്പെട്ട് മത്സ്യബന്ധനത്തിനു പോയ വള്ളം മറിയുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് വള്ളത്തില്‍ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു.
മത്സ്യബന്ധന വള്ളം മറിഞ്ഞു: വളളത്തിലുണ്ടായിരുന്നവരെ രക്ഷപെടുത്തി
