മലപ്പുറം: കെ.ടി. ജലീല്‍ എം.എല്‍.എയെ വാഹനമിടിച്ച് കൊലപ്പെടുത്തുമെന്ന് വാട്സാപ്പിലൂടെ ഭീഷണി മുഴക്കിയ വ്യക്തിയെ പൊലീസ് പിടികൂടി. തേഞ്ഞിപ്പലം പെരുവള്ളൂര്‍ സ്വദേശി ഹംസയാണ് 13/08/21 വെള്ളിയാഴ്ച പൊലീസ് പിടിയിലായത്.
ചോദ്യം ചെയ്യലിന് ശേഷം ഇയാളെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു. കഴിഞ്ഞ ദിവസമാണ് കെ ടി ജലീലിനെ കൊലപ്പെടുത്തുമെന്ന് വാട്സാപ്പിലൂടെ ഇയാൾ ഭീഷണി മുഴക്കിയത്.
പെട്ടെന്ന് ഉണ്ടായ പ്രകോപനമാണ് കൂലിപ്പണിക്കാരനായ ഹംസയെ ഭീഷണി സന്ദേശമയക്കാന്‍ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്ക് വാഹനം ഓടിക്കാന്‍ അറിയില്ലെന്നും മറ്റ് ഉദ്ദേശ്യങ്ങള്‍ ഒന്നും ഇല്ലെന്നും പൊലീസ് വ്യക്തമാക്കി.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് വളാഞ്ചേരി സി.ഐ അഷ്റഫ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ലീഗിനെതിരെയും പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെയും കടുത്ത ആരോപണങ്ങള്‍ കെ.ടി. ജലീല്‍ നടത്തിയിരുന്നു.

