ഡല്‍ഹി: നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനം നടത്തിയതിന് കെപിസിസി സെക്രട്ടറി പി എസ് പ്രശാന്തിന് സസ്‌പെന്‍ഷന്‍. ആറ് മാസത്തേക്കാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്ത് വിവരം അറിയിച്ചത്.
14/08/2021 ശനിയാഴ്ച രാവിലെയാണ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പി എസ് പ്രശാന്ത് നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തോല്‍പിക്കാന്‍ പ്രവര്‍ത്തിച്ചവരെ കെപിസിസി പുനസംഘടന പട്ടികയില്‍ ഉള്‍പെടുത്തിയെന്നായിരുന്നു പ്രശാന്തിന്റെ വിമര്‍ശനം.
Read Also: ഡിസിസി അധ്യക്ഷന്മാരുടെ സാധ്യത പട്ടിക രാഹുൽ ഗാന്ധിക്ക് കൈമാറി
കെപിസിസി പുനസംഘടനയുടെ ഭാഗമായി ഡിസിസി പ്രസിഡന്റുമാരുടെ ചുരുക്കപ്പട്ടിക എഐസിസിക്ക് കൈമാറി.

