ദില്ലി: പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ ഉയരുന്നതിന് പിന്നാലെ ട്വിറ്റര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ക്ക് സ്ഥലംമാറ്റം. അമേരിക്കയില്‍ സീനിയര്‍ ഡയറക്ടര്‍ ഫോര്‍ റവന്യൂ സ്റ്റാര്‍ജി ആന്‍ഡ് ഓപറേഷന്‍ സ്ഥാനത്തേക്കാണ് എംഡി മനീഷ് മഹേശ്വരിക്ക് സ്ഥാനമാറ്റം നല്‍കിയത്. ട്വിറ്റര്‍ ഇന്ത്യ എംഡി സ്ഥാനത്തേക്ക് പുതിയ നിയമനം ഉണ്ടായിട്ടില്ല. യുഎസിലെ ട്വിറ്റര്‍ ആസ്ഥാനം കേന്ദ്രമാക്കിയായിരിക്കും ഇനി ഇദ്ദേഹത്തിന്‍റെ പ്രവര്‍ത്തനം.
Read Also: ട്വിറ്റർ 23 കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടുകൾ പൂട്ടി
വയോധികന് എതിരായുള്ള ആള്‍ക്കൂട്ട ആക്രമണ കേസില്‍ ട്വിറ്റര്‍ വിഡിയോ ഷെയര്‍ ചെയ്തതിന് എംഡിയായിരുന്ന മനീഷിനെതിരെ ഗാസിയാബാദ് പൊലീസ് മുന്‍പ് കേസെടുത്തിരുന്നു. കേസില്‍ മനീഷ് നേരിട്ട് ഹാജരാകണമെന്ന് കാട്ടി സമന്‍സ് അയക്കുകയും ചെയ്തിരുന്നു. കര്‍ണാടക ഹൈക്കോടതിയെയും സുപ്രിംകോടതിയെയും സമീപിച്ചാണ് മനീഷ് മഹേശ്വരി അനുകൂല വിധി നേടിയത്.
രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന്‍റെ നേതാക്കളുടെയും സംഘടനകളുടെയും ട്വിറ്റര്‍ അക്കൌണ്ടുകള്‍ക്കെതിരെ എടുത്ത നടപടിയുടെ പേരില്‍ ട്വിറ്റര്‍ രാജ്യത്ത് വലിയ വിവാദത്തിലാണ്. ഈ ഘട്ടത്തിലാണ് രാജ്യത്തെ ഏറ്റവും മുതിര്‍ന്ന മേധാവിയെ ട്വിറ്റര്‍ സ്ഥലം മാറ്റിയത്.