ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മാസം 2021 ജൂലൈ; ഉഷ്ണ തരംഗത്തിലും കാട്ടുതീയിലും വെന്തുരുകി ലോകം

വാഷിംഗ്ടൺ: മനുഷ്യൻ താപനില രേഖപ്പെടുത്താൻ തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും ചൂടേറിയ മാസം 2021 ജൂലൈ ആണെന്ന് അമേരിക്കയിലെ ഗവേഷകർ. അമേരിക്കയിലെ ‘നാഷണൽ ഓഷ്യാനിക് ആന്റ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ ‘ (NOAA) ആണ് ആഗോള താപനത്തിന്റെ ഭീതിത യാഥാർത്ഥ്യം വെളിവാക്കുന്ന റിപ്പോർട് 13/08/21 വെള്ളിയാഴ്ച പുറത്തുവിട്ടത്.

2021 ജൂലൈ മാസത്തിൽ കരയിലെയും സമുദ്രത്തിലെയും സംയോജിത താപനില 20-ാം നൂറ്റാണ്ടിലെ ശരാശരിയായ 60.4 ഡിഗ്രീ ഫാരൻ ഹീറ്റിനേക്കാൾ 1.67 ഡിഗ്രി ഫാരൻഹീറ്റ്(0.93°C) കൂടുതലാന്നൂവെന്ന് ഏജൻസി വ്യക്തമാക്കുന്നു. നാം താപനില രേഖപ്പെടുത്താൻ തുടങ്ങിയ 142 വർഷത്തെ ചരിത്രത്തിൽ ഏറ്റവും മുന്നിൽ 2021 ജൂലൈ സ്ഥാനം പിടിച്ചതായും ഏജൻസി പറയുന്നു.

സാറ്റലൈറ്റ് റെക്കോർഡുകൾ ആരംഭിച്ച 2003 -നു ശേഷമുള്ള ലോകത്തിലെ ഏറ്റവും മോശം ജൂലൈയാണ് 2021ലേതെന്ന് ഗവേഷകരെ ഉദ്ധരിച്ച് ‘ഗാർഡിയൻ’ റിപ്പോർട്ട് ചെയ്യുന്നു. വടക്കേ അമേരിക്ക, സൈബീരിയ, ആഫ്രിക്ക, തെക്കൻ യൂറോപ്പ് എന്നിവിടങ്ങളിൽ ചുട്ടുപൊള്ളുന്ന കാലാവസ്ഥ ഇനിയും തുടരുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

കടുത്ത ചൂടും നീണ്ട വരൾച്ചയും മൂലം വനങ്ങളുടെയും പുൽമേടുകളുടെയും ജ്വലനം 343 മെഗാടൺ കാർബൺ പുറപ്പെടുവിച്ചു, ഇത് 2014 ജൂലൈയിൽ സ്ഥാപിതമായ ആഗോള പരമാവധി കണക്കിന്റെ അഞ്ചിലൊന്ന് കൂടുതലാണ്.

“ഇത് വ്യക്തമായ മാർജിനിൽ നിൽക്കുന്നു. ഈ വർഷം ജൂലൈയിലെ ആഗോള ആകെത്തുക 2003 -ൽ ഞങ്ങളുടെ റെക്കോർഡുകൾ ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ഉയർന്നതാണ്.” കാർബൺ ബഹിർഗമനത്തിന്റെ കണക്കെടുക്കുന്ന യൂറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ് അറ്റ്മോസ്ഫിയർ മോണിറ്ററിംഗ് സർവീസിലെ ഒരു മുതിർന്ന ശാസ്ത്രജ്ഞനായ മാർക്ക് പാരിംഗ്ടൺ പറഞ്ഞു.

Share
അഭിപ്രായം എഴുതാം