ന്യൂഡൽഹി: 13/08/21 വെളളിയാഴ്ച രാവിലത്തെ കണക്കനുസരിച്ച് രാജ്യത്ത് 24 മണിക്കൂറിനിടെ 40,120 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 585 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സർക്കാർ കണക്കിൽ രാജ്യത്തെ ആകെ കൊവിഡ് മരണം 4,30,254 ആയി. 2.04 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 3,85,227 പേർ ചികിത്സയിലുണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 3,13,02,345 പേർ ഇത് വരെ രോഗമുക്തി നേടി.
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ 19 ദിവസമായി മൂന്ന് ശതമാനത്തിന് താഴെയാണ്. ഏഴ് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.13 ശതമാനവും. 12/08/21 വ്യാഴാഴ്ച 21,445 കേസുകൾ റിപ്പോർട്ട് ചെയ്ത കേരളത്തിലാണ് എറ്റവും കൂടുതൽ പുതിയ രോഗികൾ.
രാജ്യത്ത് വാക്സീൻ വിതരണം പുരോഗമിക്കുകയാണ് ഇത് വരെ 52,95,82,956 ഡോസ് വാക്സീൻ വിതരണം ചെയ്തു.

