ന്യൂഡല്‍ഹി: രാജ്യസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇടത് എം.പിമാരായ എളമരം കരീമിനും ബിനോയ് വിശ്വത്തിനുമെതിരെ റിപ്പോര്‍ട്ട്. തങ്ങളെ മര്‍ദ്ദിച്ചുവെന്നാരോപിച്ച് രാജ്യസഭാ അധ്യക്ഷന്‍ മാര്‍ഷലുമാര്‍ 12/08/21 വ്യാഴാഴ്ച പരാതി നല്കി.
പാര്‍ലമെന്റ് ബഹളത്തിനിടെ എളമരം കരീം എം.പി കഴുത്തിന് പിടിച്ചുവെന്ന് പരാതിയില്‍ പറയുന്നു. ബിനോയ് വിശ്വം പേപ്പര്‍ വലിച്ചുകീറുകയും മാര്‍ഷല്‍മാരെ പിടിച്ച് തള്ളുകയും ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ മന്ത്രിമാരെ പിടിച്ചുതള്ളി എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇവര്‍ക്കെതിരെ ഉന്നതതല അന്വേഷണം നടത്തും എന്നാണ് വിവരം.

