പോലീസിന് കീഴടങ്ങി ആറ് സിപിഐ മാവോവാദി പ്രവര്‍ത്തകര്‍

അമരാവതി: ആന്ധ്രപ്രദേശിലെ അമരാവതിയില്‍ ആറ് സിപിഐ മാവോവാദി പ്രവര്‍ത്തകര്‍ പോലീസിന് കീഴടങ്ങി. ആന്ധ്ര, ഒഡീഷ സോണല്‍ കമ്മിറ്റി അംഗങ്ങളാണ് കീഴടങ്ങിയതെന്ന് ആന്ധ്ര പോലീസ് അറിയിച്ചു. ഛിക്കുഡു ഛിന്നയ്യ റാവു, വന്‍താല വന്നു, മദകം സൊമിഡി, മദകം മന്‍ഗ്ലു, പൊയം റുകിനി, സോദി ഭീം എന്നിവരാണ് കീഴടങ്ങിയവര്‍. ജനകീയ അടിത്തറയുടെ അഭാവം, ഗോത്രവര്‍ഗജനതയില്‍ നിന്നുള്ള റിക്രൂട്ട്മെന്റിലുള്ള കുറവ്, സമതലപ്രദേശങ്ങളില്‍ നിന്നുളള നേതൃത്വവും ആദിവാസി പ്രവര്‍ത്തകരും തമ്മിലുള്ള വൈരുദ്ധ്യം എന്നിവ മൂലമുള്ള നിരാശയാണ് കീഴടങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് ആന്ധ്ര ഡിജിപി ഗൗതം സവാങ് പറഞ്ഞു. ആന്ധ്രപ്രദേശില്‍ ഇടത് തീവ്രവാദപ്രവര്‍ത്തനത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ടെന്നും അവരുടെ സ്വാധീനം ഇടിഞ്ഞതായും പോലീസ് പറയുന്നു.

Share
അഭിപ്രായം എഴുതാം