റോഹിന്‍ടന്‍ നരിമാന്‍ വിരമിച്ചു

ദില്ലി: ജസ്റ്റിസ് റോഹിന്‍ടന്‍ ഫാലി നരിമാന്‍ സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ചു. 12/08/2021 വ്യാഴാഴ്ചയാണ് അദ്ദേഹം സേവനം പൂര്‍ത്തിയാക്കിയത്.

ശബരിമല യുവതീപ്രവേശനം, വിവാദമായ 66എ നിയമം അസാധുവാക്കല്‍, സ്വവര്‍ഗ ലൈംഗികത കുറ്റമല്ലാതക്കല്‍, മുത്തലാഖ് നിരോധനം തുടങ്ങിയ ചരിത്രപ്രധാനമായ വിധി പുറപ്പെടുവിപ്പിച്ച ബെഞ്ചിലെ അംഗമായിരുന്നു നരിമാന്‍.

ജഡ്ജിമാരുടെ നിയമനത്തില്‍ യോഗ്യതയായിരിക്കണം പ്രധാന മാനദണ്ഡമാകേണ്ടതെന്ന് വിടവാങ്ങല്‍ പ്രസംഗത്തില്‍ ജസ്റ്റിസ് റോഹിന്‍ടന്‍ നരിമാന്‍ പറഞ്ഞു. മികച്ച നീതി നിര്‍വഹണമാണ് രാജ്യത്തെ ജനങ്ങള്‍ സുപ്രീംകോടതിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതി അങ്കണത്തിലാണ് 12/08/2021 വ്യാഴാഴ്ച അദ്ദേഹത്തിന് യാത്രയയപ്പ് ഒരുക്കിയത്.

സോളിസിറ്റര്‍ ജനറലായിരുന്ന നരിമാനെ 2014ലാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കുന്നത്. 37ാമത്തെ വയസ്സില്‍ തന്നെ സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനായിരുന്നു. പ്രശസ്ത അഭിഭാഷകന്‍ ഫാലി നരിമാനാണ് പിതാവ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →