അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ പൗരന്മാരെ തിരിച്ചുവിളിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ പൗരന്മാരെ തിരിച്ചുവിളിച്ചു കേന്ദ്ര സര്‍ക്കാര്‍. വിമാന യാത്ര തടസപ്പെടുന്നതിനു മുമ്പ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണു ശ്രമം. അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കമ്പനികള്‍ക്കും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത പോരാട്ടം നടക്കുന്ന മസാര്‍ ഇ ഷെരീഫില്‍നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ ഇന്നലെ പ്രത്യേക വിമാനം അയച്ചു. അഫ്ഗാനിലുള്ളവര്‍ക്കു സഹായം ഉറപ്പാക്കാന്‍ ഇന്ത്യന്‍ എംബസിയുടെ വെബ്െസെറ്റില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍ കണക്കനുസരിച്ച് 1,500 ഇന്ത്യക്കാരാണ് അഫ്ഗാസ്ഥാനിലുള്ളത്. കഴിഞ്ഞ മാസം കാണ്ഡഹാറില്‍നിന്ന് 50 നയതന്ത്ര പ്രതിനിധികളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഇന്ത്യ പിന്‍വലിച്ചിരുന്നു. ഇന്ത്യക്കൊപ്പം മറ്റു രാജ്യങ്ങളും പൗരന്മാരെ ഒഴിപ്പിച്ചു തുടങ്ങി. കാബൂളില്‍നിന്ന് പ്രതിദിനം 15 വിമാനങ്ങളാണ് ഇങ്ങനെ സര്‍വീസ് നടത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →