ശ്രീജേഷ് 10/08/21 ചൊവ്വാഴ്ച ജൻമനാട്ടിൽ ; വൈകിട്ട് സംസ്ഥാന സർക്കാരിന്റെ സ്വീകരണം

കൊച്ചി: രാജ്യത്തിന് വേണ്ടി കളിച്ച് മെഡല്‍ നേടുകയെന്ന ദൗത്യം താൻ നിറവേറ്റിയെന്ന് പി ആർ ശ്രീജേഷ്. ഹോക്കിയിലെ മെഡൽ നേട്ടം വരും തലമുറയ്ക്ക് പ്രചോദനമാകുമെന്നും 10/08/21 ചൊവ്വാഴ്ച ഡൽഹിയിൽ മാധ്യമ പ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.

ഒളിമ്പിക്സ് ചരിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ട്. ഒഡീഷ സര്‍ക്കാരാണ് ഹോക്കി ഇന്ത്യയുടെ സ്പോണ്‍സര്‍മാര്‍. സ്പോര്‍ട്സിന് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത സംസ്ഥാനമാണ് ഒഡീഷയെന്നും നിലവില്‍ 20-30 ദേശീയ ടര്‍ഫ് ഗ്രൗണ്ടുകളും നിരവധി അക്കാദമികളും അവിടെ ഒരുങ്ങുന്നുണ്ടെന്നും ശ്രീജേഷ് പറഞ്ഞു. ഒഡീഷ ഇന്ത്യയുടെ സ്പോര്‍ട്സ് ഹബ് എന്ന രീതിയിലാണ് അറിയപ്പെടുന്നതെന്നും പി.ആര്‍ ശ്രീജേഷ് പറഞ്ഞു.

ഒളിമ്പിക് മെഡലുമായി തിരിച്ചെത്തുന്ന ശ്രീജേഷിന് ചൊവ്വാഴ്ച വൈകീട്ട് സംസ്ഥാന സർക്കാർ സ്വീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. നെടുമ്പാശ്ശേരിയിലെത്തുന്ന ശ്രീജേഷിനെ വാഹന വ്യൂഹനത്തിന്റെ അകമ്പടിയോടെ ജന്മനാടായ കിഴക്കമ്പലത്ത് എത്തിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →