വിപണിക്ക് കരുത്തായി ബാങ്ക്, ഐടി ഓഹരികള്‍

മുംബൈ: വിപണിയില്‍ ആഴ്ച ആദ്യം മുന്നേറ്റം. ബാങ്ക്, ഐടി ഓഹരികള്‍ വിപണിക്ക് കരുത്തായി. സെന്‍സെക്സ് 125.13 പോയന്റ് ഉയര്‍ന്ന് 54,402.85 ലും നിഫ്റ്റി 20.10 പോയന്റ് നേട്ടത്തില്‍ 16,258.30 ലും വ്യാപാരം അവസാനിപ്പിച്ചു. അതിനിടെ, വിദേശ നിക്ഷേപകര്‍ ഇന്ത്യയിലെ ഇക്വിറ്റി ഓഹരികളിലേക്ക് മടങ്ങിയെത്തുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഓഗസ്റ്റ് ആദ്യ ആഴ്ചയില്‍ 975 കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യന്‍ ഇക്വിറ്റികളില്‍ എഫ്.പി.ഐകളില്‍ നിന്നെത്തിയത്. ഓഗസ്റ്റിലെ മികച്ച മുന്നേറ്റത്തോടെ എഫ്.പി.ഐ. ഇക്വിറ്റി ഓഹരി നിക്ഷേപം വീണ്ടും 50,000 നിലവാരത്തിലെത്തി. 2020 ലെ നെറ്റ് എഫ്.പി.ഐ. നിക്ഷേപം ഇക്വിറ്റി ഓഹരികളില്‍ 50,011 കോടിയായിരുന്നു. എന്‍.എസ്.ഡി.എല്ലാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.സെന്‍സെക്സ് 124 പോയന്റ് ഉയര്‍ന്ന് 54,401 ലും നിഫ്റ്റി 45 പോയന്റ് നേട്ടത്തില്‍ 16,283 ലുമാണ് വ്യാപാരം തുടങ്ങി. രാജ്യാന്തര വിപണികളിലെ നേട്ടം സൂചികകളില്‍ പ്രതിഫലിക്കുകയായിരുന്നു. കോവിഡിന്റെ ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നതും ഡോളറിന്റെ കുതിപ്പില്‍ കമ്മോഡിറ്റി വിലകളില്‍ ഇടിവുണ്ടായതും മറ്റൊരു പോസിറ്റീവ് ഘടകമായി.രൂപയുടെ മൂല്യത്തില്‍ നേരീയ ഇടിവുണ്ടായി. ഡോളറിനെതിരേ 74.21-74.29 നിലവാരത്തില്‍ വ്യാപാരം നടത്തി 74.26 ല്‍ ക്ലോസ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →