കോടിക്കണക്കിനു രൂപ പിരിച്ചെടുത്തു: നടി ശില്‍പാ ഷെട്ടിക്കെതിരേ തട്ടിപ്പ് കേസ്

ലഖ്നൗ: ഫിറ്റ്നെസ് കേന്ദ്ര ശൃംഖലയുടെ മറവില്‍ കോടിക്കണക്കിനു രൂപ പിരിച്ചെടുത്തെന്ന ആരോപണത്തില്‍ നടി ശില്‍പാഷെട്ടിക്കും മാതാവിനുമെതിരേ യു.പിയില്‍ തട്ടിപ്പ് കേസ്.തട്ടിപ്പില്‍ ശില്‍പയെയും മാതാവ് സുനന്ദയെയും ചോദ്യം ചെയ്യാന്‍ ലഖ്നൗ പോലീസിന്റെ സംഘം യു.പിയിലെത്തിയേക്കും. ഐയോയിസ് വെല്‍നെസ് സെന്റര്‍ എന്ന പേരില്‍ ശില്‍പ ഫിറ്റ്നെസ് കേന്ദ്രത്തിന്റെ ശൃംഖല നടത്തുന്നുണ്ടെന്ന് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പറയുന്നു. ശില്‍പ കമ്പനിയുടെ ചെയര്‍മാനും സുനന്ദ ഇതിന്റെ ഡയറക്ടറുമാണ്.

ഇതിന്റെ ശാഖ തുടങ്ങാനെന്ന് പേരില്‍ ശില്‍പയും മാതാവും നിരവധി പേരില്‍നിന്ന് കോടിക്കണക്കിനു രൂപ പിരിച്ചെങ്കിലും വാക്കുപാലിച്ചില്ലെന്നാണു പരാതി. ജ്യോത്സന ചൗഹാന്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നിലവിലെ കേസ് എടുത്തിട്ടുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →