പെരുമ്പാവൂര്‍ : പെരുമ്പാവൂരില്‍ ടിപ്പറിടിച്ച് യുവാവ് മരിച്ചു. പെരുമ്പാവൂര്‍ വയ്‌ക്കര സ്വദേശി പ്രതീഷ് ഗോപാലനാണ് മരിച്ചത് 36 വയസായിരുന്നു. പ്രതീഷ് ഓടിച്ചിരുന്ന ബൈക്കിന്റെ പിന്നില്‍ ടിപ്പര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ പ്രതീഷിന്റെ തലയില്‍കൂടി ടിപ്പര്‍ കയറിയിറങ്ങി തല്‍ക്ഷണം മരിച്ചു. ടിപ്പര്‍ ഡ്രൈവര്‍ അഷ്ടമിച്ചിറ സ്വദേശി അനന്ത കൃഷ്‌ണനെ പോസീസ് കസറ്റഡിയിലെടുത്തു. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ടിപ്പറിടിച്ച് യുവാവിന് ദാരുണാന്ത്യം
