തൃശ്ശൂർ: ചാലക്കുടിയില്‍ ആധുനിക മാര്‍ക്കറ്റ്

തൃശ്ശൂർ: ചാലക്കുടിയില്‍ ആധുനിക മത്സ്യ മാര്‍ക്കറ്റിന് അനുമതി. ചാലക്കുടി നഗരസഭ മാര്‍ക്കറ്റിനകത്തെ 50 സെന്റ് സ്ഥലത്താണ് ആധുനിക ഫിഷ് മാര്‍ക്കറ്റ് നിര്‍മിക്കുക. 2 കോടി 96 ലക്ഷം ചെലവഴിച്ചാണ് മത്സ്യ മാര്‍ക്കറ്റ് പണി പൂര്‍ത്തീകരിക്കുക. വിവിധ ജില്ലകളില്‍ ഫിഷ്മാര്‍ക്കറ്റുകള്‍ നവീകരിക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ചാലക്കുടി നഗരസഭ ഫിഷ്മാര്‍ക്കറ്റും നവീകരിക്കുന്നത്.

ഫിഷറീസ് വകുപ്പാണ് ഇതിനായി നടപടി സ്വീകരിച്ചത്. മുന്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സികുട്ടിയമ്മ ചാലക്കുടിയില്‍ ആധുനിക മത്സ്യമാര്‍ക്കറ്റ് നിര്‍മിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നവീകരണം. കേരള കോസ്റ്റല്‍ ഏരിയ ഡെവലപ്പ്‌മെന്റ് കോര്‍പറേഷനാണ് ആധുനിക മത്സ്യ മാര്‍ക്കറ്റിന്റെ നിര്‍മാണ ചുമതല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →