ചെന്നൈ : കേരളത്തില്‍ നിന്നെത്തുവര്‍ക്ക് കോവിഡ് പരിശോധന കര്‍ശനമാക്കും. പരിശോധന വിലയിരുത്താന്‍ ആരോഗ്യമന്ത്രി നേരിട്ട് ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. 2021 ഓഗസ്‌റ്റ് 9 തിങ്കളാഴ്‌ചമുതല്‍ കേരളത്തില്‍ നിന്നെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും റയില്‍വേ സ്‌റ്റേഷനില്‍ പരിശോധന ഏര്‍പ്പെടുത്തുമെന്നാണ് ആരോഗ്യ വകുപ്പ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. തിങ്കളാഴ്‌ച റെയില്‍വേ സ്‌റ്റേഷനില്‍ നടക്കുന്ന പരിശോധനയില്‍ ആരോഗ്യ മന്ത്രി എം സുബ്രമണ്യം നേരിട്ടെത്തി നേതൃത്വം നല്‍കും .ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ ഇല്ലാത്ത യാത്രക്കാരെ തടയുമെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം കേരളത്തിലെ കോവിഡ് കേസുകള്‍ കുറയാതെ തുടരുകയാണ്. 2021 ആഗസ്‌റ്റ് 8 ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 18.607 പേര്‍ക്കാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 1, 34,196 സാമ്പിളുകള്‍ പരിശോധിച്ചു. ടിപിആര്‍ 13.87 ആണ്. 93 മരണങ്ങള്‍ കോവിഡ് മൂലം ഉണ്ടായി. ഇതോടെ കേരളത്തിലെ കോവിഡ് മരണങ്ങള്‍ ആകെ 17,747 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്.. 17610 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടയാണ് രോഗം പകര്‍ന്നത്.