എറണാകുളം: സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയിൽ 240 പേർക്കെതിരെ നടപടി

എറണാകുളം: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ  കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയിൽ 240 പേർക്കെതിരെ ശനിയാഴ്ച നടപടി സ്വീകരിച്ചു. സാമൂഹിക അകലം പാലിക്കാത്തതും മാസ്ക് ധരിക്കാത്തതുമായ കുറ്റങ്ങൾക്കാണ് കൂടുതൽ പേർക്കെതിരെ നടപടി സ്വീകരിച്ചത്.

മാസ്ക് ധരിക്കാത്തതിന് 169 പേർക്കെതിരെയും കടകളിലും വ്യാപാര സ്ഥാപനങ്ങളിലും സാമൂഹിക അകലം പാലിക്കാത്തതിന് 29 പേർക്കെതിരെയും നടപടി സ്വീകരിച്ചു. ക്വാറന്റീൻ വ്യവസ്ഥകൾ ലംഘിച്ചതിന് ഒരാൾക്കെതിരെയും വ്യാപാര സ്ഥാപനങ്ങളിൽ ജീവനക്കാർ മാസ്ക് ധരിക്കാത്തതും സാനിറ്റെസർ ഇല്ലാത്തതുമായ സംഭവങ്ങളിൽ 12 പേർക്കെതിരെയും നടപടി സ്വീകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →