കൊല്ലം: കൊട്ടിയം മൃഗസംരക്ഷണ കേന്ദ്രത്തില്‍ ഏകദിന മാധ്യമ ശില്‍പശാല നടത്തി. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ 12 ലക്ഷത്തോളം വളര്‍ത്തുമൃഗങ്ങളേയും രണ്ടു കോടിയോളം വരുന്ന അരുമമൃഗങ്ങളേയും ചികിത്സിക്കാന്‍ ആകെ 1818 ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. ഡോക്ടര്‍മാരുടെ തസ്തികകള്‍ ആവശ്യാനുസരണം സൃഷ്ടിച്ച് രാത്രികാല മൃഗചികിത്സ കൂടി ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ ശ്രമം എന്ന് മന്ത്രി പറഞ്ഞു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.സുജ ടി. നായര്‍ അധ്യക്ഷയായി. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, പരീശീലന കേന്ദ്രം അസി.ഡയറക്ടര്‍ ഡോ.ഡി. ഷൈന്‍ കുമാര്‍, അസി.കമ്മീഷണര്‍ സോണി ഉമ്മന്‍ കോശി, സ്‌കില്‍ ട്രെയിനര്‍ മീരാ ശ്രീകുമാര്‍, ഡോ.അജിത്, ഡോ. സിന്ധു കെ.എസ്. തുടങ്ങിയവര്‍ പങ്കെടുത്തു.