ടോക്യോ: ഒളിമ്പിക്സിൽ ഇന്ത്യക്ക് ആറാം മെഡൽ സമ്മാനിച്ച് ഇന്ത്യൻ ഗുസ്തി താരം ഭജ്‌രംഗ് പുനിയ. ഗുസ്തിയില്‍ പുരുഷന്‍മാരുടെ 65 കിലോ ഫ്രീസ്‌റ്റൈൽ വിഭാഗത്തിലാണ് പുനിയയുടെ വെങ്കല മെഡൽ നേട്ടം. ടോക്യോയിലെ ഗോദയിൽ നിന്നും ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡലാണ് ഇത്. നേരത്തെ പുരുഷന്മാരുടെ തന്നെ 57 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ഇന്ത്യക്കായി രവി കുമാർ ദാഹിയ വെള്ളി മെഡൽ നേടിയിരുന്നു.
വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ കസാഖ്‌സ്താന്റെ ദൗലത് നിയാസ്‌ബെക്കോവിനെയാണ് ഭജ്‌രംഗ് പുനിയ തോൽപ്പിച്ചത്.

