ഇത് ചരിത്രം ; ഒളിമ്പിക്​സ്​ ജാവലിൻ ത്രോയിൽ സ്വർണ നേട്ടവുമായി നീരജ്​​ ചോപ്ര

​ടോ​ക്യോ: ഇന്ത്യൻ കായിക ചരിത്രത്തിൽ സുവർണ ചരിത്രമെഴുതി നീരജ് ചോപ്ര. അത്​ലറ്റിക്​സിൽ ഒരു മെഡലെന്ന ഇന്ത്യയിലെ ജനകോടികളുടെ സ്വപ്​നം​ അങ്ങനെ യാഥാർഥ്യമായി. ടോക്യോ ഒളിമ്പിക്​സ്​ ജാവലിൻ ത്രോയിൽ നീരജ്​​ ചോപ്ര സ്വർണത്തിൽ മുത്തമിട്ടു.

2008ൽ ഷൂട്ടിങ്ങിൽ അഭിനവ്​ ബിന്ദ്ര നേടിയ സ്വർണം മാത്രമാണ് നൂറ്റാണ്ട്​ ചരിത്രമുള്ള ഒളിമ്പിക്​സിൽ​ വ്യക്തികത ഇനത്തിൽ ഇന്ത്യക്കുള്ളത്​.

87.58 മീറ്റർ എന്ന ദൂരത്തേക്ക്​ ജാവലിൻ പായിച്ചാണ്​ നീരജിന്റെ മെഡൽ നേട്ടം. ആദ്യ ശ്രമത്തിൽ 87.03 ദൂരമാണ്​ നീരജ്​ കണ്ടെത്തിയത്​. രണ്ടാം ശ്രമത്തിൽ നീരജ്​ ദൂരം മെച്ചപ്പെടുത്തി. പിന്നീടുള്ള ശ്രമങ്ങളിൽ 87.58 മീറ്റർ എന്ന ദൂരം മറികടക്കാൻ കഴിഞ്ഞില്ലെങ്കിലും ഇന്ത്യക്കായി ചരിത്ര മെഡൽ നീരജ്​ നേടുകയായിരുന്നു.

യോ​ഗ്യ​ത റൗ​ണ്ടി​ൽ ഏ​റ്റ​വും മി​ക​ച്ച ദൂ​ര​വു​മാ​യാ​ണ്​ 23കാ​ര​നാ​യ നീ​ര​ജ്​ ഫൈ​ന​ലി​ന്​ യോ​ഗ്യ​ത നേ​ടി​യ​ത്. മി​ക​ച്ച ഫോ​മി​ലാ​യി​രു​ന്ന ഇ​ന്ത്യ​ൻ താ​രം ആ​ദ്യ ഏ​റി​ൽ ത​ന്നെ 86.59 മീ​റ്റ​ർ ദൂ​ര​ത്തേ​ക്ക്​ ജാ​വ​ലി​ൻ പാ​യി​ച്ചാ​ണ്​ യോ​ഗ്യ​ത ഉ​റ​പ്പാ​ക്കി​യ​ത്. 85.64 മീ​റ്റ​ർ ആ​യി​രു​ന്നു യോ​ഗ്യ​ത മാ​ർ​ക്ക്. ​ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം ജ​ർ​മ​നി​യു​ടെ യൊ​ഹാ​ന​സ്​ വെ​റ്റ​റാ​യി​രി​ക്കും ചോ​പ്ര​ക്ക്​ ഏ​റ്റ​വും വെ​ല്ലു​വി​ളി​യുയർത്തുമെന്ന്​ കരുതിയെങ്കിലും ഉണ്ടായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →