ന്യൂഡല്‍ഹി: അമേരിക്കന്‍ വാക്‌സിന്‍ നിര്‍മാതാക്കളായ നോവവാക്‌സ് മുതിര്‍ന്നവര്‍ക്കുള്ള കോവോവാക്‌സ് വാക്സിന്‍ ഒക്ടോബറിലും കുട്ടികള്‍ക്കും വേണ്ടിയുള്ള വാക്സിന്‍ അടുത്ത വര്‍ഷം ആദ്യവുമായി രാജ്യത്തെത്തുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദര്‍ പൂനാവാല.
മുതിര്‍ന്നവര്‍ക്കുള്ള കോവോവാക്‌സ് ഒക്ടോബറില്‍ പുറത്തിറക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അംഗീകാരത്തെ ആശ്രയിച്ചാണ് ഇതെന്നും പൂനാവാല പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് പൂനാവാല ഇക്കാര്യം പറഞ്ഞത്.കോവിഡിനെതിരെ 90 ശതമാനത്തിലധികമാണ് കോവോവാക്‌സ് ഫലപ്രാപ്തി തെളിയിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ഡോളറിന് താഴെ മാത്രമേ ഇതിന് ചെലവ് വരുന്നുള്ളൂവെങ്കിലും വിതരണത്തിനെത്തുമ്പോള്‍ കോവിഷീല്‍ഡിനേക്കാള്‍ വിലയുണ്ടായിരിക്കുമെന്നും അദ്ദേഹം ഒരു അഭിമുഖത്തിനിടെ സൂചിപ്പിച്ചിരുന്നു.