ന്യൂഡല്‍ഹി: ഒറ്റ ഡോസ് കോവിഡ് വാക്സിന് ഇന്ത്യയില്‍ അടിയന്തര അനുമതി തേടിയതായി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി. ബയോളജിക്കല്‍ ഇ ലിമിറ്റഡുമായി ചേര്‍ന്നാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഇന്ത്യയില്‍ വാക്സിന്‍ പുറത്തിറക്കുന്നത്. മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയായതായും 85% ഫലപ്രാപ്തി കാണിച്ചതായും പ്രസ്താവനയില്‍ പറയുന്നു. വാക്സിന്‍ എടുത്ത് 28 ദിവസത്തിനുശേഷമായിരിക്കും ഫലപ്രാപ്തി ഉണ്ടാകുക. രാജ്യത്ത് വാക്സിന്‍ ഉപയോഗിക്കുന്നതിന് വേണ്ടി കമ്പനി നേരത്തേ നല്‍കിയ അപേക്ഷ പിന്‍വലിച്ചിരുന്നു. എന്നാല്‍, അപേക്ഷ പിന്‍വലിച്ചതിന്റെ കാരണം വ്യക്തമാക്കിയിരുന്നില്ല.
ഒറ്റ ഡോസ് വാക്സിന് അനുമതി തേടി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍
