ശ്രീനഗര്‍: ജമ്മുകശ്മീരിലെ സാമ്പ ജില്ലയില്‍ പാക് ഡ്രോണ്‍ നിക്ഷേപിച്ച ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി. രാജ്പുര മേഖലയിലെ ബാബാര്‍ നുള്ള അരുവിക്ക് സമീപത്തെ കാട്ടില്‍നിന്നുമാണ് രണ്ട് പിസ്റ്റള്‍, തിരകള്‍ നിറയ്ക്കുന്ന അഞ്ച് മാഗസിനുകള്‍, 122 തിരകള്‍ എന്നിവ ജമ്മുകശ്മീര്‍ പോലീസും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു ആയുധങ്ങള്‍.ഇത്തരം മാര്‍ഗങ്ങളിലൂടെ ആയുധം എത്തിച്ചത് ലഷ്‌കറെ തോയ്ബയാണെന്ന പ്രാഥമിക നിഗമനത്തിലാണ് സുരക്ഷാ ഏജന്‍സികള്‍.അതിനിടെ, രജൗറി ജില്ലയിലെ തന്നാമാണ്ഡി വനമേഖലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. രഹസ്യാന്വേഷണ വിവരത്തെത്തുടര്‍ന്നു പരിശോധനയ്ക്കെത്തിയ സുരക്ഷാ സേനയുടെ സംയുക്ത സംഘത്തിനുനേര്‍ക്ക് ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് മരണം.
സാമ്പ ജില്ലയില്‍ ഡ്രോണിലെത്തിയ ആയുധങ്ങള്‍ കണ്ടെത്തി
