നേമം പോലീസ് സ്റ്റേഷനില്‍ പ്രതിയുടെ അതിക്രമം

തിരുവനന്തപുരം: നേമം പൊലീസ് സ്റ്റേഷനിൽ വിവസ്ത്രനായി പൊലീസുകാരെ അസഭ്യം പറഞ്ഞ് പ്രതി. വെള്ളായണി സ്വദേശി ഷാനവാസ് ആണ് സ്റ്റേഷനിൽ അതിക്രമം നടത്തിയത്. വിവസ്ത്രനായി പൊലീസുകാരെ അസഭ്യം പറഞ്ഞതിന് പിന്നാലെ സ്റ്റേഷനില്‍ ഇയാള്‍ മലമൂത്ര വിസര്‍ജനവും നടത്തി.

ലോറി തടഞ്ഞ് നിർത്തി പണം തട്ടിയ കേസിലാണ് വെള്ളയാണി സ്വദേശി ഷാനവാസിനെ നേമം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. വെള്ളുപ്പിന് സ്റ്റേഷനില്‍ എത്തിച്ചെങ്കിലും നേരം പുലർന്നതോടെ ഷാനവാസിന്റെ മട്ടുമാറി. കേസിലെ പരാതിക്കാർ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ചീത്ത വിളിച്ചു. പിന്നീട് പൊലീസുകാരെ അസഭ്യം പറഞ്ഞ് സ്റ്റേഷനകത്ത് മലമൂത്ര വിസർജ്ജനം നടത്തി.

ശുചിമുറിയിലെ സാമഗ്രികൾ ചവിട്ടിതകർത്ത ഇയാളെ ഏറെ പണിപ്പെട്ടാണ് പൊലീസ് കീഴടക്കിയത്. നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. സ്റ്റേഷനില്‍ എത്തിക്കുമ്പോള്‍ ഇത്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതും പതിവാണെന്നും പൊലീസ് പറയുന്നു. സ്റ്റേഷനിൽ അതിക്രമം നടത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →