ആലപ്പുഴ: ഏഴാമത് സാമ്പത്തിക സെന്‍സസ്: ജില്ലാതല അവലോകനം നടത്തി

ആലപ്പുഴ: ഏഴാമത് സാമ്പത്തിക സെന്‍സസിന്റെ ജില്ലാതല അവലോകന യോഗം ചേര്‍ന്നു. കോമണ്‍ സര്‍വീസ് സെന്റര്‍ (സി.എസ്.സി.) മുഖാന്തിരം നടത്തിയ സര്‍വേ വിവരം സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ ഉപഡയറക്ടര്‍ എസ്. അബ്ദുല്‍ സലാം അവതരിപ്പിച്ചു. ഡെപ്യൂട്ടി കളക്ടര്‍ ആശാ സി. എബ്രഹാം അധ്യക്ഷത വഹിച്ചു. ഗ്രാമീണ, നഗര മേഖല തിരിച്ച് നടത്തിയ സര്‍വേയില്‍ ഗ്രാമീണമേഖലയില്‍ 2,95,358 ഇ.സി. (എന്യൂമറേഷന്‍ യൂണിറ്റ്) ഹൗസസും അര്‍ബനില്‍ 4,46,483 ഇ.സി. ഹൗസസും ഉള്‍പ്പെടെ ജില്ലയില്‍ 7,41,841 ഇ.സി. ഹൗസുകളിലാണ് സര്‍വേ നടത്തിയിട്ടുളളത്.

സര്‍വേയുടെ വിവരങ്ങളുടെ പുനഃപരിശോധന സംബന്ധിച്ച ഫീല്‍ഡ്തല പരിശോധനയിയോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് സി.എസ്.സി. മാനേജര്‍ അറിയിച്ചു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ റിസര്‍ച്ച് ഓഫീസര്‍ എം. ജ്യോതിഷ് കുമാര്‍, കെ.യു. അനീഷ്, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →