തിരുവനന്തപുരം: ജില്ലാ ആസൂത്രണ സമിതികൾ പുനഃസംഘടിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പതിനാല് ജില്ലകളിലെയും ജില്ലാ ആസൂത്രണ സമിതികൾ പുനഃസംഘടിപ്പിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. ജില്ലാ പഞ്ചായത്തിൽ നിന്നും നഗരസഭകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് ജില്ലാ ആസൂത്രണ സമിതിയിലുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും ജില്ലാ കലക്ടർ സെക്രട്ടറിയുമായ ആസൂത്രണ സമിതികളിലേക്കുള്ള സർക്കാർ നോമിനികളെയും തെരഞ്ഞെടുത്തു. തിരുവനന്തപുരം: ബി. ബിജു, കൊല്ലം: എം.വിശ്വനാഥൻ, പത്തനംതിട്ട: എസ്.വി സുബിൻ, ആലപ്പുഴ: രജനി ജയദേവ്, കോട്ടയം: കെ. രാജേഷ്, ഇടുക്കി: കെ. ജയ, എറണാകുളം: അഡ്വ കെ. തുളസി, തൃശൂർ: ഡോ. എം.എൻ സുധാകരൻ, പാലക്കാട്: ടി.ആർ അജയൻ, മലപ്പുറം: ഇ.എൻ മോഹൻദാസ്, കോഴിക്കോട്: എ. സുധാകരൻ, വയനാട്: എ.എൻ പ്രഭാകരൻ, കണ്ണൂർ കെ.വി ഗോവിന്ദൻ, കാസർഗോഡ്: അഡ്വ. സി. രാമചന്ദ്രൻ എന്നിവരാണ് സർക്കാർ നോമിനികൾ.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പതിനാല് ജില്ലകളിലും ജില്ലാ ആസൂത്രണ സമിതികളിലേക്ക് തെരഞ്ഞെടുപ്പ് നടത്തി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ പട്ടിക സർക്കാരിന് സമർപ്പിച്ചിരുന്നു. തുടർന്നാണ് സമയബന്ധിതമായി ആസൂത്രണ സമിതികൾ പുനഃസംഘടിപ്പിച്ചതെന്ന് മന്ത്രി ഓഫീസ് വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →