ആലപ്പുഴ: സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കേരളാ സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂര്‍ (04734 224076, 8547005045), ധനുവച്ചപുരം (0471 2234374/2234373, 8547005065), കുണ്ടറ (0474 2580866, 8547005066), മാവേലിക്കര (0479 2304494/2341020, 8547005046), കാര്‍ത്തികപ്പള്ളി (0479 2485370/2485852, 8547005018), കലഞ്ഞൂര്‍ (04734 272320, 8547005024), പെരിശ്ശേരി (0479 2456499, 8547005046) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് അപ്ലൈഡ് സയന്‍സ് കോളജുകളിലേക്ക് 2021-22 അദ്ധ്യയന വര്‍ഷത്തില്‍ കോളേജുകള്‍ക്ക് നേരിട്ട് പ്രവേശനം നടത്താവുന്ന 50ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഓരോ കോളേജിലേക്കും പ്രത്യേകം അപേക്ഷിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 350 രൂപ (എസ്.സി, എസ്.റ്റി 150 രൂപ) രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജില്‍ ലഭിക്കണം. വിശദവിവരത്തിന് വെബ്സൈറ്റ് www.ihrd.ac.in.