സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു

ഇടുക്കി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ശക്തമായ മഴയെത്തുടര്‍ന്ന് കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. 05/08/21 വ്യാഴാഴ്ച രാത്രി 9 മണി മുതലാണ് കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ ആവശ്യാനുസരണം തുറന്ന് 300 ക്യുമെക്‌സ് വരെ വെള്ളം ഒഴുക്കിവിടുന്നതിന് ജില്ലാ കലക്ടര്‍ ഉത്തരവായത്.

ഇതിന്റെ ഭാഗമായി കാലവര്‍ഷ, തുലാവര്‍ഷ മുന്നൊരുക്ക, ദുരന്തപ്രതികരണ മാര്‍ഗരേഖയില്‍ പ്രതിപാദിക്കുന്ന മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ക്ക് അതീവജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്.

ഇടുക്കി ജില്ലയില്‍ ആഗസ്ത് 7 മുതല്‍ എട്ടുവരെ ദുരന്തനിവാരണ അതോറിറ്റി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →