കൊച്ചി. ഫ്‌ളാറ്റിന് മുകളില്‍ നിന്ന് താഴേക്കവീണ് പെണ്‍കുട്ടി മരിച്ചു. വ്യായാമം ചെയ്യുന്നതിനിടെയാണ് അപകടം. എറണാകുളം ചിറ്റൂര്‍ റോഡിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന പ്ലസ്‌ടു വിദ്യാര്‍ത്ഥിനി ഐറിന്‍ ജോയ്(18) ആണ് മരിച്ചത്. സഹോദരനൊപ്പം ഫ്‌ളാറ്റിന് മുകളില്‍ വ്യായാമം ചെയ്യുകയായിരുന്നു. ടെറസില്‍ നിന്ന് മൂന്നാംനിലയിലെ ഒരു ഷീറ്റിലേക്ക് വീഴുകയും അവിടെ നിന്ന് താഴേക്ക് പതിക്കുകയുമായിരുന്നു.
ചിറ്റൂര്‍ റോഡിലെ ശാന്തി തോട്ടക്കാട് എസ്‌റ്റേറ്റ് ഫ്‌ളാറ്റിന് മുകളില്‍ നിന്നാണ് കുട്ടി വീണത്. 2021 ഓഗസ്‌റ്റ് 5ന് രാവിലെ 9 മണിയോടെയാണ് സംഭവം. പണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ചാലക്കുടി സ്വദേശികളാണ്.മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയേക്ക് മാറ്റി.