കോഴിക്കോട് : വടകരയിലും അത്തോളിയിലുമായി രണ്ടുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണെന്നാണ് പ്രാഥമീക നിഗമനം. വടകരയില്‍ ഓട്ടോഡ്രൈവറായ വൈക്കലശേരി സ്വദേശി ഹരീഷ് ബാബു, അത്തോളിയില്‍ കോതങ്കല്‍ പിലാച്ചേരി മനോജ് എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് മരണ കാരണമെന്ന് സംശയിക്കുന്നു.
ഹാരിഷിനെ താമസിച്ചിരുന്ന വാടക ക്വോര്‍ട്ടേഴ്‌സിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ തനിച്ചായിരുന്നുതാമസം. രണ്ട് സംഭവത്തിലും പോലീസ് അന്വേഷണം ആരഭിച്ചു. മൃതദേഹം മലബാര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.