ഇനി വാഹന നിര്‍മാതാക്കളുടെ സംഘടനകള്‍ക്കും ഡ്രൈവിങ് ലൈസന്‍സ് നല്‍കാം: പുതിയ നിര്‍ദേശവുമായി കേന്ദ്രം

ന്യൂഡല്‍ഹി: വാഹന നിര്‍മാതാക്കളുടെ സംഘടനകള്‍, ബന്ധപ്പെട്ട സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അക്രെഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്ററുകള്‍ തുറക്കാനും പരിശീലനം പൂര്‍ത്തിയാകുമ്പോള്‍ ലൈസന്‍സ് നല്‍കാനും അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍.നിലവില്‍ റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസുകള്‍ (ആര്‍ടിഒകള്‍) മുഖേന ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിന് പുറമെയാണ് പുതിയ നടപടി. ഓഗസ്റ്റ് 2 ന് റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവേയ്സ് മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യമുള്ളത്. അതേസമയം അത്തരം അംഗീകൃത കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിന് കേന്ദ്ര സര്‍ക്കാര്‍ ഒരു ഗ്രാന്റും നല്‍കില്ല. എന്നിരുന്നാലും കോര്‍പ്പറേറ്റ് മേഖലയില്‍ സിഎസ്ആറിന്റെ കീഴില്‍ നിന്നോ കേന്ദ്രത്തിന്റെയോ സംസ്ഥാനത്തിന്റെയോ മറ്റേതെങ്കിലും പദ്ധതിയുടെ കീഴില്‍ അവയ്ക്ക് പിന്തുണ തേടുന്നതിന് തടസമില്ലെന്നും മന്ത്രാലയം അറിയിച്ചു.അംഗീകൃത ഡിടിസി ഇതിനായി വെബ്‌സൈറ്റ് വികസിപ്പിക്കുമെന്നും പരിശീലന കലണ്ടര്‍, പരിശീലന കോഴ്സ് ഘടന, പരിശീലന സമയം, പ്രവൃത്തി ദിവസങ്ങള്‍, പരിശീലനങ്ങളുടെ പട്ടിക/ പരിശീലനം ലഭിച്ചവര്‍, പരിശീലകര്‍, ഫലം, ലഭ്യമായ സൗകര്യങ്ങള്‍, അവധിക്കാല പട്ടിക, പരിശീലന ഫീസ് എന്നിവയുടെ വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →