നടന്‍ ധനുഷിന് തിരിച്ചടി: ആഡംബരക്കാറിന്റെ നികുതി മണിക്കൂറുകള്‍ക്കുള്ളില്‍ അടയ്ക്കാന്‍ നിര്‍ദേശിച്ച് കോടതി

ചൈന്നെ: ആഡംബര കാര്‍ റോള്‍സ് റോയ്സിന്റെ റോഡ് നികുതിയില്‍ 30.3 ലക്ഷം രൂപ മണിക്കൂറുകള്‍ക്കുള്ളില്‍ അടയ്ക്കാന്‍ നിര്‍ദേശിച്ച് മദ്രാസ് കോടതി. 48 മണിക്കൂറാണ് കോടതി നല്‍കിയ സമയപരിധി.നിങ്ങള്‍ സമ്പന്നരല്ലേ? പാല്‍ക്കാരും കൂലിപ്പണിക്കാരും പെട്രോളിനു നികുതി അടയ്ക്കുന്നുണ്ട്. അതില്‍ ഇളവുതേടി അവരാരും കോടതി മുമ്പാകെ വരുന്നില്ല. അത്തരം നികുതിപ്പണം ഉപയോഗിച്ചു നിര്‍മിച്ച റോഡിലൂടെയാണ് നിങ്ങള്‍ കോടികളുടെ കാര്‍ ഓടിക്കാന്‍ പോകുന്നത്. കാറോ ഹെലികോപ്ടറോ വാങ്ങരുതെന്നല്ല പറയുന്നത്. പക്ഷേ, അതിനു സര്‍ക്കാര്‍ നിശ്ചയിക്കുന്ന നികുതി അടയ്ക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. അത് ഒഴിവുപറഞ്ഞു നീട്ടരുത്- ജസ്റ്റിസ് സുബ്രഹ്മണ്യം പറഞ്ഞു.നികുതി വിഷയത്തില്‍ ഇളവുതേടി ധനുഷ് 2015-ല്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കുകയാണെന്നും താരം നികുതി അടയ്ക്കാന്‍ തയാറാണെന്നും അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ കേസ് പിന്‍വലിക്കാന്‍ അനുവദിക്കാതിരുന്ന കോടതി എന്തുകൊണ്ടാണ് പരാതി പിന്‍വലിക്കാന്‍ വരുന്നതിന് മുമ്പ് നികുതി അടയ്ക്കാന്‍ ശ്രമിക്കാത്തതെന്നു ചോദിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →