കാര്‍ തടഞ്ഞ്‌ സ്വര്‍ണം കവര്‍ന്ന കേസിലെ മുഖ്യപ്രതികള്‍ അറസ്‌റ്റിലായി

തിരുവനന്തപുരം ; സ്വര്‍ണ വ്യാപാരിയുടെ കാര്‍ തടഞ്ഞു നിര്‍ത്തി സ്വര്‍ണം കവര്‍ന്ന കേസിലെ മുഖ്യ പ്രതികള്‍ പോലീസ്‌ പിടിയിലായി. സന്തോഷ്‌ ക്ലമന്റ് , സതീഷ്‌കുമര്‍, അജീഷ്‌ എന്നിവരെയാണ്‌ മംഗലപുരം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. തമിഴ്‌നാട്ടില്‍ നിന്നാണ്‌ പ്രതികളെ പിടികൂടിയത്‌. 2021 ഏപ്രില്‍ 9 ന്‌ ദേശീയ പാതയില്‍ പളളിപ്പുറത്തിന്‌ സമീപമായിരുന്നു സംഭവം.

സ്വര്‍ണ വ്യാപാരിയായ സമ്പത്ത മറ്റ്‌ ജ്വല്ലറികളിലേക്ക്‌ സ്വര്‍ണം കൊണ്ടുപോകുന്നതിനൊപ്പം പണവും കൊണ്ടുപോകാറുണ്ടൈന്ന്‌ സമ്പത്തിന്റെ നെയ്യാറ്റിന്‍കര ഷോറൂമിലെ ജീവനക്കാരാനായ അജീഷാണ്‌ തന്റെ സുഹൃത്തും ലോറി ഡ്രൈവറുമായ സതീശനോട്‌ പറഞ്ഞത്‌ . സതീശനാണ്‌ ചെന്നൈയില്‍ താമസമാക്കിയ റിയല്‍ എസ്റ്റേറ്റുകാരനായ സന്തോഷിനോട്‌ വിവരം പറയുകയും കവര്‍ച്ചക്കുളള പദ്ധതി തയ്യാറാക്കുകയും ചെയതത്‌. സന്തോഷിന്റെ നേതൃത്വത്തിലാണ്‌ കഴക്കൂട്ടത്തെ ക്വട്ടേഷന്‍ സംഘത്തെക്കൊണ്ട കവര്‍ച്ച നടപ്പിലാക്കിയത്‌. കവര്‍ച്ചക്കുളള സ്ഥലം തിരുവനന്തപുരം ജില്ലയില്‍ തന്നെ ആയതിനാല്‍ കഴക്കൂട്ടത്തെ സംഘത്തെ ഉപയോഗിച്ചാണ്‌ കവര്‍ച്ച നടപ്പാക്കിയത്‌. .

ഇപ്പോള്‍ അറസ്‌റ്റിലായവരെ കൂടാതെ കേസിലുള്‍പ്പെട്ട പതിനഞ്ച്‌ പ്രതികളെ നേരത്തെ അറസറ്റ്‌ചെയത്‌ റിമാന്‍ഡിലാക്കിയരുന്നു. കവര്‍ച്ചയുമായി ബന്ധപ്പെട്ട നാല്‍പ്പത്‌ പവനോളം സ്വര്‍ണവും ആറ്‌ കാറുകളും രണ്ട്‌ ഇരുചക്ര വാഹനങ്ങളും പോലീസ്‌ കസ്റ്റഡിയിലെടുത്തിട്ടു്‌ണ്ട്‌. ഇതിനൊപ്പം സ്വര്‍ണ വ്യാപാരിയുടെ വാഹനത്തിലുണ്ടായിരുന്ന കണക്കില്ലാതെ സൂക്ഷിച്ചിരുന്ന 75 ലക്ഷം രൂപയും കണ്ടെടുത്ത്‌ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്‌ .

തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ്‌ മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം ആറ്റിങ്ങല്‍ ഡിവൈഎസ്‌പി സുനീഷ്‌ ബാബു, ക്രൈംബ്രഞ്ച്‌ ഡിവൈഎസ്‌പി എംകെ സുല്‍ഫക്കിര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ്‌ കേസിന്റെ അന്വേഷണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →