ആലപ്പുഴ: വാക്‌സിനേഷൻ സ്വീകരിച്ച വ്യക്തിഗത ആവശ്യക്കാർക്ക് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം

ആലപ്പുഴ: കോവിഡ് വാക്‌സിനേഷൻ സ്വീകരിച്ചവർക്ക് വ്യക്തിഗത ആവശ്യങ്ങള്‍ക്ക് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് cowin.gov.in എന്ന പോർട്ടലിൽ നിന്നും ഡൗൺലോഡ് ചെയ്യാം. പോർട്ടലിൽ പ്രവേശിച്ചതിന്‌ശേഷം ഡൗൺലോഡ് യുവർ വാക്‌സിൻ സർട്ടിഫിക്കറ്റ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുറന്ന് വരുന്ന പേജിൽ രജിസ്‌ട്രേഷൻ സമയത്ത് നൽകിയ ഫോൺ നമ്പർ നൽകുക. ഫോണിൽ ലഭ്യമാകുന്ന ഒ.ടി.പി നമ്പർ നൽകയതിനുശേഷം വ്യക്തിഗത വിവരങ്ങളും വാക്‌സിനേഷൻ വിവരങ്ങളും ഉള്ള സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുക. ഒരു ഡോസ് വാക്‌സിനെടുത്തവരും രണ്ട് ഡോസും എടുത്ത് വാക്‌സിനേഷൻ പൂർത്തീകരിച്ചവരും മാസ്‌ക് ധരിക്കാനും കൈകൾ അണുവിമുക്തമാക്കാനും അകലം പാലിക്കാനും മറക്കരുതെന്ന് ജില്ല മെ‍ഡിക്കല്‍ ഓഫീസ് അറിയിച്ചു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →