ധാക്ക: ബംഗ്ലാദേശില്‍ 04/08/2021 ബുധനാഴ്ച വിവാഹ പാര്‍ട്ടിക്കിടെ ഇടിമിന്നലേറ്റ് 16 പേര്‍ മരിച്ചു. ബംഗ്ലാദേശിലെ നദീതീര പട്ടണമായ ശിബ്ഗഞ്ചിലാണ് ദാരുണ സംഭവം. മരിച്ചവരില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്. മിന്നലില്‍ നിന്ന് രക്ഷനേടാന്‍ ബേട്ട് ഉപേക്ഷിച്ച് സമീപത്തെ ഷെഡില്‍ അഭയം തേടിയവരാണ് കൊല്ലപ്പെട്ടത്.
വരന്‍ ഉള്‍പ്പെട്ട സംഘം ബോട്ടുകളില്‍ കയറി യാത്രതുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഇടിയും മിന്നലും ഉണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. വിവിധ ബോട്ടുകളില്‍ കയറിയവരാണ് നിമിഷങ്ങളുടെ ഇടവേളയില്‍ പലതവണ ഉണ്ടായ മിന്നലുകളേറ്റ് മരിച്ചത്.