ഒളിമ്പിക്സ് ഇന്ത്യ: ഗുസ്തിയില്‍ ദീപക് പുനിയക്ക് തോൽവി

ടോക്യോ: പുരുഷ വിഭാഗം 86 കിലോ ഗ്രാം ഗുസ്തിയില്‍ വെങ്കലത്തിനായുള്ള മത്സരത്തില്‍ ഇന്ത്യന്‍ താരം ദീപക് പുനിയയ്ക്ക് തോൽവി. സാന്‍ മറിനോയുടെ മൈല്‍സ് അമൈനോട് പരാജയപ്പെടുകയായിരുന്നു. കടുത്ത പ്രതിരോധം പുറത്തെടുത്ത അമൈന്‍ 4-2നാണ് ദീപകിനെ തോല്‍പ്പിച്ചത്. 

Read Also: ഒളിമ്പിക്സ് ഇന്ത്യ: ഗുസ്തി ഫൈനലിൽ പൊരുതിത്തോറ്റു; രവികുമാറിന് വെള്ളി

പൂർണമായും പ്രതിരോധത്തിലേക്ക് ഉൾവലിഞ്ഞ ദീപകിനെതിരെ അവസാന 15 സെക്കൻഡുകളിൽ നടത്തിയ ആക്രമണമാണ് മൈൽസിന് നാടകീയ ജയം നേടിക്കൊടുത്തത്. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →