പത്തനംതിട്ട: വാട്ടര്‍ അതോറിറ്റിയില്‍ വോളന്റിയര്‍മാരെ നിയമിക്കുന്നു

പത്തനംതിട്ട: ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിനായി ജലഅതോറിറ്റി പി.എച്ച്. ഡിവിഷന്‍ പത്തനംതിട്ട ഓഫീസിലേക്ക് താല്‍ക്കാലികമായി വോളന്റിയര്‍മാരെ 740 രൂപ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പരമാവധി 179 ദിവസത്തേക്കാണു നിയമനം. സിവില്‍ എഞ്ചിനീയറിംഗില്‍ ഐ.ടി.ഐ/ഡിപ്ലോമ/ബി.ടെക്ക് തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജല അതോറിറ്റിയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കു മുന്‍ഗണന ഉണ്ടായിരിക്കും.  ആട്ടോകാഡ് പരിജ്ഞാനം അഭിലഷണീയ യോഗ്യതയായി കണക്കാക്കും. ആഗസ്റ്റ് ഒന്‍പതിന് രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെയാണ് കൂടിക്കാഴ്ച. താല്‍പ്പര്യമുളളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം കേരള ജലഅതോറിറ്റി പി.എച്ച്. ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പത്തനംതിട്ട ഓഫീസില്‍ അന്നേ ദിവസം നേരിട്ട് ഹാജരാകണം. ഫോണ്‍: 0468 2222687.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →