കൊച്ചി : സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന കുഴല്‍പണക്കേസിലെ പ്രതികളുടെ ജാമ്യഹര്‍ജി ഹൈക്കോടതി വെളളിയാഴ്‌ച പരിഗണിക്കാന്‍ മാറ്റി. സുജീഷ്, ദീപ്‌ത്, അബിജിത് അരീഷ്, അബ്‌ദുല്‍ ഷാഹിദ് എന്നിവരുടെ ഹര്‍ജികളാണ് മാറ്റിയത്.
കേരളത്തിലെ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ കര്‍ണാടകത്തിലെ ബിജെപി ഘ ടകം കൊടുത്തുവിട്ടതെന്ന് ആരോപിക്കപെടുന്ന 3.5 കോടി രൂപ കൊടകരയില്‍ വെച്ച് കവര്‍ച്ച ചെയ്യപ്പെട്ട സംഭവത്തിലാണ് കേസ് .2021 ഏപ്രില്‍ 3നായിരുന്നു സംഭവം. 25 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടതെന്ന് കാറുടമ പറഞ്ഞെങ്കെിലും അന്വേഷണത്തില്‍ കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ടതായിട്ടാണ് കണ്ടെത്തല്‍. പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രതികള്‍ക്ക ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്‍ വാദം.