പികെ കുഞ്ഞാലിക്കുട്ടിക്കും മകനും മലപ്പുറത്തെ സഹകരണ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് കെ ടി ജലീൽ

തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കും മകനും മലപ്പുറത്തെ സഹകരണ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്ന ആരോപണവുമായി കെടി ജലീല്‍. ഇരുവരുടേയും സാമ്പത്തിക ഇടപാട് ദുരൂഹതകള്‍ നിറഞ്ഞതാണെന്നും തങ്ങളുടെ കൈയ്യിലുള്ള കള്ളപ്പണം വെളുപ്പിക്കാന്‍ കുഞ്ഞാലിക്കുട്ടി ലീഗിന്റേയും അതിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടേയും മറ ഉപയോഗിക്കുകയാണെന്നും കെടി ജലീല്‍ 04/08/21 ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

പികെ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഹാഷിക്കിന്റെ പണം ഉള്‍പ്പെടെ 110 കോടി രൂപ മലപ്പുറം അബ്ദുറഹ്മാന്‍ നഗര്‍ സര്‍വ്വീസ് കോപ്പറേറ്റീവ് ബാങ്കില്‍ രേഖകകളില്ലാത്തതായി ഇന്‍കം ടാക്‌സ് വകുപ്പ് കണ്ടുകെട്ടിയിട്ടുണ്ടെന്നും രണ്ട് മാസത്തിനിടയില്‍ 7 കോടി രൂപയുടെ അവകാശികള്‍ രേഖകള്‍ സമര്‍പ്പിച്ച് പണം പിന്‍വലിച്ചുവെന്നും കെടി ജലീല്‍ ആരോപിച്ചു.

103 കോടി രൂപയുടെ അവകാശികള്‍ രേഖകള്‍ സമര്‍പ്പിച്ചിട്ടില്ല. അവരുടെ ലിസ്റ്റ് ഇന്‍കംടാക്‌സ് പുറത്ത് വിട്ടിരുന്നു. അതില്‍ ഒന്നാമത്തെയാള്‍ ഹാഷിഖ് ആയിരുന്നു. 3.5 കോടി രൂപയാണ് ബാങ്കില്‍ ഉള്ളത്. പലിശയിനത്തില്‍ 1.5 കോടിയോളം പിന്‍വലിച്ചിട്ടുണ്ട്. അത് അക്കൗണ്ട് മുഖേനയല്ല. മറ്റാരോ ആണ് അത് പിന്‍വലിച്ചത്. ഇത് എന്‍ ആര്‍ ഐ പണമാണെന്നാണ് കുഞ്ഞാലികുട്ടി സഭയില്‍ പറഞ്ഞത്. എന്നാല്‍ ആ ബാങ്കില്‍ എന്‍ ആര്‍ ഐ അക്കൗണ്ട് തുടങ്ങാനുള്ള അനുമതിയില്ല. കുഞ്ഞാലിക്കുട്ടി സഭയെ തെറ്റിദ്ധരിപ്പിച്ചു. ഇതിന് കുഞ്ഞാലിക്കുട്ടിക്കെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കും.’ കെടി ജലീല്‍ വിശദീകരിച്ചു.

മലപ്പുറം ജില്ലയിലെ സഹകരണ ബാങ്കുകള്‍ കേരള ബാങ്കില്‍ ചേരാതിരുന്നത് കോടികളുടെ കള്ളപ്പണം ഉള്ളത് കൊണ്ടാണെന്നും എ ആര്‍ നഗര്‍ ബാങ്ക് ഭരണസമിതി അടിയന്തരമായി പിരിച്ചു വിടണമെന്നും ജലീല്‍ ആവശ്യപ്പെട്ടു.

നിലവിലെ ഭരണസമിതിയെ നിലനിര്‍ത്തി അന്വേഷണം നടത്താന്‍ കഴിയില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →